CLOSE
 

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

By Malayalam News1 January 27, 2021

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫിനേയും കോൺഗ്രസിനേയും അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ” എന്റെ സ്ഥാനാർത്ഥിത്വം പ്രശ്നമല്ല. ഉത്തരവാദിത്വമുള്ള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ അക്ഷീണം പ്രവർത്തിക്കും”- മുല്ലപ്പള്ളി വ്യക്തമാക്കി.

Spread the love
  •  
  •  
  •  
  •  
  •  
  •  
 
Kannur News
 
 
LATEST NEWS
 
 

© Copyright 2019 Malayamnews1. All rights reserved