കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി…

ന്യൂഡൽഹി: മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക.

രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും നല്ലതെന്നു ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക.

കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്‍റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.ഇതിനു 250 രൂപയോളം വില വരും .

 

നീലഗിരി ജില്ലയിൽ, കോത്തഗിരിയിൽ സ്ഥിതി ചെയ്യുന്ന കേ.പി.എസ് കോളജിലെ, ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ളള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു…

നീലഗിരി ജില്ലയിൽ, കോത്തഗിരിയിൽ സ്ഥിതി
ചെയ്യുന്ന കേ.പി.എസ് കോളജിലെ, ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ളള സീറ്റുകളിലേക്ക്
പ്രവേശനം തുടരുന്നു.

ബിഎസ് സി .ഫുഡ്‌ സയൻസ് & ന്യൂട്രിഷൻ ,
ബി .കോം ,ബി ബി എ ,ബി സി എ
തുടങ്ങിയ കോഴ്സുകളിൽ താൽപര്യം ഉള്ള വിദ്യാർത്ഥികൾക്ക് 17/12/2020 മുൻപായി
നേരിലോ ഓൺലൈൻ ആയോ അപേക്ഷിക്കാം.

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ,
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

ഇൻ്റെൻഷിപ്പിനും,പ്ലേസ്മെൻ്റിനും വേണ്ട പ്രത്യേക ട്രെയിനിങ് നൽകപ്പെടും.

അർഹരായ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പാ
സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,
കേ. പി. എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,
കോർസ്‌ലി ഹിൽസ്,
കുന്നൂർ റോഡ്,
കോട്ടഗിരി,
നീലഗിരി
തമിഴ്നാട് -643217

Phone:
9655457000
9655459000

www.kaypeeyescollege.com

 

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ എല്ലാവർക്കും അറിയാം…

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു, സ്ഥാനാർത്ഥികൾ പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ എല്ലാവർക്കും അറിയാനാകും. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി.

www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക് ചെയ്തശേഷം ജില്ലയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്ബറും തുടര്‍ന്ന് ക്യാപ്ചകോഡും എന്റര്‍ ചെയ്താല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാനാകും.

വോട്ടര്‍ ഐഡി നമ്ബര്‍ അറിയില്ലെങ്കില്‍ വെബ്‌സൈറ്റിലെ വോട്ടര്‍പട്ടിക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പേരു കണ്ടെത്താൻ സാധിക്കും .

ഇവിടെ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിങ് സ്‌റ്റേഷന്‍ എന്നിവയും ക്യാപ്ച കോഡും എന്റര്‍ ചെയ്താല്‍ ഇംഗ്ലീഷിലും മലയാളത്തിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ കഴിയും .

 

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്…

സംവരണ ഒഴിവുകൾ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവധ പഠന വകുപ്പുകളിൽ എം.എ, എം.എസ് സി മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എംസിഎ കോഴ്സുകളിലേക്ക് എസ് സി, എസ് ടി സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അതത് പഠന വകുപ്പിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

ഓപ്പൺ ഡിഫൻസ്

കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ജിഷ.എം, ബോട്ടണിയിൽ ഗവേഷണം നടത്തുന്ന രിതുഷ പി.കെ എന്നിവർ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) നവംബർ 18ന് രാവിലെ 10.30നും നവംബർ 24ന് രാവിലെ 11നും വീഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്ന് ദിവസം മുമ്പ് മുതൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ കെമിസ്ട്രി, ബോട്ടണി വിഭാഗം ലൈബ്രറികളിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

പി.ആർ.ഡി – സെലക്ഷൻ ക്യാമ്പ്

2020 വർഷത്തെ പ്രി- റിപ്പബ്ലിക് ഡേ പരേഡിലേക്കുള്ള സെലക്ഷൻ ക്യാമ്പ് നവംബർ 16 തിങ്കളാഴ്‌ച പയ്യന്നൂർ കോളേജ് ക്യാമ്പസ്സിൽ വെച്ച് നടത്തും. വോളണ്ടിയർമാർ പ്രോഗ്രാം ഓഫാസർമാരുടെ സാക്ഷ്യപത്രം സഹിതം രാവിലെ 8 മണിക്ക് രെജിസ്ട്രേഷന് ഹാജരാകുക.

 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി…

ന്യൂഡൽഹി:ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. വാർത്താ പോർട്ടലുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.

ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാവും.

ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്‌സ്റ്റാർ, നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം വിഡിയോ എന്നിവയെല്ലാം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.

 

സുപ്രധാനമായ രണ്ട് പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം, അവ നീക്കം ചെയ്യാനും മറ്റും സൌകര്യം ഒരുക്കുന്നു.

ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും.

സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്‍റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം ഫോണ്‍ സ്റ്റോറേജ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്തവയും, രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും, ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതാണ് മൂന്നാമത്തെ ഭാഗമായ ചാറ്റില്‍.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിലേക്ക് വന്നാല്‍ . ഒരു ചിത്രം അല്ലെങ്കില്‍ സന്ദേശം വീഡിയോ പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍ തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെന്നു വരുകില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിർത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും.

 

ചന്ദനക്കാംപാറ പിഎച്ച്സിയിൽ ഡോക്ടറെ നിയമിക്കുന്നു…

പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചന്ദനക്കാംപാറ പിഎച്ച്സിയിലെ സായാഹ്ന ഒപിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു .

അഭിമുഖം ഒക്ടോബർ 19 ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ് .

 

‘വർക്ക് ഫ്രം ഹോം’ തുടരാൻ മൈക്രോസോഫ്റ്റ്…

സ്വന്തം വീടുകളിലിരുന്ന് സ്ഥിരമായി ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്.

സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട്
ചെയ്തു .

‘പുതിയ രീതിയിൽ ചിന്തിക്കാനും, ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് പശ്ചാത്തലം നമ്മളെല്ലാവരെയും പഠിപ്പിച്ചു. അതുപോലെ തന്നെ ബിസിനസ് താൽപര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ട്. കഴിയുന്നത്ര വ്യക്തിഗത വർക്ക്സ്റ്റൈലുകളെ പിന്തുണയ്ക്കുന്നതിനും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണയുണ്ടാകും ‘ മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിൾ ഓഫീസർ കാത്‌ലീൻ ഹൊഗാൻ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ വ്യക്തമാക്കുന്നു .

 

കണ്ണൂർ സർവ്വകലാശാല വാർത്തകൾ…

പരീക്ഷ പുനക്രമീകരിച്ചു

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2020) പരീക്ഷകൾ 05.10.2020 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

പരീക്ഷാഫലം

അവസാന വർഷ വിദൂര വിദ്യാഭ്യാസ ബി. എ., ബി. കോം., ബി. ബി. എ., ബി. സി. എ., ബി. എസ് സി. മാർച്ച് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 08.10.2020 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്ന തിയ്യതി പിന്നീട് അറിയിക്കം.

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. സി. എ. എം. എസ് സി. ക്ലിനിക്കൽ & കൌൺസിലിംഗ് സൈക്കോളജി/ ഫിസിക്സ്/ അപ്ലൈഡ് സുവോളജി/ മോളിക്യുലർ ബയോളജി, (സി. സി. എസ്. എസ്.) റഗുലർ/ സപ്ലിമെന്ററി, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 04.10.2020 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റർ (നവംബർ 2019), ആറാം സെമസ്റ്റർ (ഏപ്രിൽ 2020) സ്പോർട്സ് സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 03.10.2020 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.

പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 

കണ്ണൂർ സർവകലാശാലയിൽ മികച്ച തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ പദ്ധതികൾ; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ: വിദ്യാർത്ഥികൾക്കായി മികച്ച തൊഴിൽ, ഗവേഷണ സാധ്യതകൾ ഉറപ്പുവരുത്തുന്ന ബിരുദാനന്തര ബിരുദ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് കണ്ണൂർ സർവകലാശാല.

വിവിധ പഠന വകുപ്പുകളിലും സെൻററുകളിലും 2020-21 അധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് (എം.എഡ്, എം.എ മ്യൂസിക് ഒഴികെ) ആഗസ്റ്റ് 31, വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

വുഡ് സയൻസ് ആൻഡ് ടെക്നോളജി, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ ആൻഡ് കൌൺസലിങ് സൈക്കോളജി, ഐ.ടി വകുപ്പിൽ എം.സി.എ (രണ്ട് വർഷം), എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ, മോളിക്യുലാർ ബയോളജി, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, ആന്ത്രപോളജി, അപ്ലൈഡ് സുവോലജി എന്നിവയോടൊപ്പം ഇംഗ്ലീഷ്, നിയമം, ബി.പി.എഡ്, എം.പി.എഡ്, ലൈബ്രറി സയൻസ്, ഇക്കണോമിക്സ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, ഫിസിക്സ്, ജിയോഗ്രഫി, മലയാളം, ഹിന്ദി എന്നിവയാണ് കണ്ണൂർ സർവകലാശാല നൽകിവരുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ.

മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും അവസാന സെമസ്റ്റർ/വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാംവുന്നതാണ്. വിദ്യാർത്ഥികൾ അഡ്മിഷൻറെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പഠന വകുപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് വകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭിക്കും .

ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 420 രൂപയും എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപയുമാണ്. SBI Collect മുഖാന്തിരം ഓൺലൈനായി ഫീസടക്കാം. ഡി.ഡി, ചെക്ക്, ചല്ലാൻ തുടങ്ങിയവ സ്വീകരിക്കില്ല. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൌട്ട് സൂക്ഷിച്ച് അഡ്മിഷൻ സമയത്ത് പഠനവകുപ്പുകളിൽ സമർപ്പിക്കുക.

ഒന്നിൽ കൂടുതൽ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിവിധ പഠനവകുപ്പുകളിലെ എം.ബി.എ പ്രോഗ്രാമുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

വെയിറ്റേജ്/ സംവരാനുകൂല്യം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം. വിശദ വിവരങ്ങൾക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സംശയങ്ങൾക്ക് ഫോൺ മുഖാന്തിരം മാത്രം ബന്ധപ്പെടുക- 0494-2715261, 0497-2715284