അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഹമ്മറിന്റെ പുതിയ പതിപ്പ് വിറ്റഴിഞ്ഞിരിക്കുന്നു…

2020-ൽ ലോകം ഉറ്റുനോക്കിയിരുന്നത് ഹമ്മറിന്റെ ഇലക്ട്രിക് മോഡലിന്റേ അവതരണമായിരുന്നു . എന്നാൽ, കൊറോണ വൈറസ് ബാധയും തുടർന്നുണ്ടായ പ്രതിസന്ധികളും ഹമ്മർ ഇലക്ട്രിക്കിന്റെ വരവ് ഒരു വർഷം കൂടി വൈകിപ്പിച്ചു . ഇലക്ട്രിക് പിക്ക് അപ്പായി മടങ്ങിയെത്തുന്ന ഹമ്മർ 2021-ൽ എത്തുമെന്നാണ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് അറിയിച്ചത്.

ഇപ്പോൾ ഹമ്മർ എന്ന വാഹനവുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ശ്രെദ്ധ നേടുന്നത് . 2021 ഹമ്മർ ഇവിയുടെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനം വിറ്റുതീർന്നതായാണ് റിപ്പോർട്ട്. അതായത്, അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഹമ്മറിന്റെ പുതിയ പതിപ്പ് വിറ്റഴിഞ്ഞിരിക്കുന്നു . 2022-ലേക്കുള്ള ബുക്കിങ്ങ് അടുത്ത വർഷമായിരിക്കും ആരംഭിക്കുക.

മലിനീകരണ തോത് കൂടുതലാണെന്ന വിലയിരുത്തലിനെ തുടർന്ന് 2010-ലാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന ഹമ്മറിന്റെ ഉത്പാദനം ജനറൽ മോട്ടോഴ്സ് അവസാനിപ്പിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷം 2020-ൽ ഇലക്ട്രിക് കരുത്തിൽ ഹമ്മർ എത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കരുത്തേറിയ വാഹനം, 1000 എച്ച്പി കരുത്തുള്ള ബാറ്ററി, മൂന്ന് സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും ഇതൊക്കെ ആണ് വാഹനത്തെ കുറിച്ചുള്ള പ്രഥമിക വിവരം. 1.12 ലക്ഷം ഡോളറാണ് ഹമ്മർ ഇ.വിയുടെ വില(ഏകദേശം 83 ലക്ഷം രൂപ).