വൻ‍ ഓഫറുമായി ഐഫോൺ , 14,900 രൂപയുടെ എയര്‍പോഡ്‌സ് ഫ്രീ…

ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ ആപ്പിൾ പുതിയ ഓഫറുകളുമായി വിപണിയിൽ.ദീപാവലി ദിനങ്ങളില്‍ 53,400 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുമെന്നും, ഒപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് ഫ്രീ ആയും നൽകുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. സാധാരണ 64 ജിബി ഐഫോൺ 11 ന്റെ വില 68, 300 രൂപയാണ്. ആമസോണിൽ ഈ മോഡൽ ഗ്രെയ്റ്റ് ഇന്ത്യൻ സെയിലിന്റെ ഭാഗമായി 49, 999 രൂപയ്ക്കു വിൽക്കുന്നു. ഐഫോൺ 12 സീരിസ് അടുത്ത ദിവസം അവതരിപ്പിക്കും. അവ വില്പനയ്ക്ക് എത്തുമ്പോൾ സ്വാഭാവികമായും ഐഫോൺ 11ന്റെ വില കുറയും.

 

ഷഓമി യുടെ റെഡ്മി നോട്ട് 8 സീരീസ് ഹാൻഡ് സെറ്റുകൾ,

സ്മാർട്ട്‌ ഫോൺ നിർമാണ കമ്പനിയായ ഷഓമി യുടെ റെഡ്മി നോട്ട് 8 സീരീസ് ഹാൻഡ് സെറ്റുകൾ ഉടൻ വിപണിയിൽ എത്തും. ആഗസ്ത് 29ന് ആണ് റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രൊ എന്നിവ ഉൾപ്പെടുന്ന റെഡ്മി നോട്ട് 8 സീരീസ് അവതരിപ്പിക്കുന്നത്.
റെഡ്മി നോട്ട് 8 പ്രോയുടെ മുന്നിൽ 64 മെഗാ പിക്സിൽ ക്യാമറ ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്. റെഡ്മി നോട്ട് 8 സീരീസ് 5000 mAh ബാറ്റെറിയും 18w ഫാസ്റ്റ് ചാർജിങ് ഉണ്ടായിരിക്കും എന്നും പറയുന്നുണ്ട് . റെഡ്മി നോട്ട് 8 സീരീസിന്റെ ഇന്ത്യ ലോഞ്ച് തീയതി ഉടൻ തന്നെ ഷഓമി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.