അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലോകോത്തര ഡിസൈന്‍ സോഫ്റ്റ്‌വെയറുകളായ വണ്ടര്‍ വീവര്‍, ലെക്ട്ര, റീച്ച് എന്നിവയില്‍ വിദഗ്ധ പരിശീലനവും കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡ്രസ് ഡിസൈനിംഗ്, പാറ്റേണ്‍ മെയ്ക്കിംഗ്, നെയ്ത്ത് പരിശീലനം, ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയിലും പരിശീലനം നല്‍കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന കോഴ്‌സില്‍ പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.

അപേക്ഷാ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍ എന്ന പേരിലുള്ള 100 രൂപയുടെ ഡിഡി സഹിതം നേരിട്ടോ തപാലിലോ www. iihtkannur.ac.in വഴിയോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30. ഫോണ്‍: 0497 2835390.

 

സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ന്നു. ശനിയാഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച് 35,320 രൂ​പ​യാ​യി.

ഗ്രാ​മി​ന് 15 രൂ​പ കൂ​ടി 4,415 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

സ്വർണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന് 36,840 രൂപയാണ് വില. ഗ്രാമിന് 4,605 രൂപയും. കഴി‍ഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 36,760 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,595 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 1,860.85 ഡോളറിലാണ് സ്വർണ വ്യാപാരം.

ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയായിരുന്നു വില. ജനുവരി 5,6 തിയതികളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. ജനുവരിയിൽ ഇതു വരെ പവന് 680 രൂപയാണ് കുറഞ്ഞത്.

 

സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോർഡിലെത്തി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന സർവകാല റെക്കോർഡാണ് ഇന്ന് മറികടന്നത്.

തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും ഗ്രാമമേഖലയിൽ 89 രൂപ 50 പൈസയുമാണ്. ഡീസലിന് ഇന്ന് കൂടിയത് 37 പൈസ കൂടി. ഇതോടെ കൊച്ചിയിൽ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതാണ് ഇന്ധനവില വർധനവിന് കാരണമാവുന്നത്.

 

സ്വർണ്ണ വിലയിൽ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വർദ്ധനവിന് ഒടുവിൽ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് ഉയർന്നിരിക്കുന്നത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തുകയുണ്ടായത്. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിനും വില കുറഞ്ഞിരിക്കുകയാണ്. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായിരിക്കുകയാണ്. ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് വ്യാഴാഴ്ച വരെയുള്ള തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നത്.

 

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വർദ്ധിച്ചത്.

 

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: മൂന്ന് ദിവസത്തിനിടെ കൂടിയത് 600 രൂപ

കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്.ഇന്ന് 360 രൂപയാണ് പവന് വദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 45 രൂപയും കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4625 രൂപയും ആയി വർദ്ധിച്ചു. കൊറോണ വാക്‌സിൻ വിതരണം ഉൾപ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വർവിലയിൽ പ്രതിഫലിക്കുന്നത്.

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ചൊവ്വാഴ്ച മുതലാണ് വർദ്ധനവുണ്ടായത്. തിങ്കളാഴ്ച വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400 ൽ നിൽക്കുകയായിരുന്നു സ്വർണവില. തുടർന്ന് മൂന്ന് ദിവസത്തിൽ 600 രൂപയാണ് വർദ്ധനവ് വന്നിരിക്കുന്നത്.

 

സ്വര്‍ണ്ണ വില പവന് 120 രൂപകൂടി 36,640 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവർധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനംവർധിച്ച് 1,848.30 രൂപയായി. ഡോളർ തളർച്ചനേരിട്ടതാണ് സ്വർണവില നേട്ടമാക്കിയത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി.

 

ഇനി മദ്യം വാങ്ങാൻ ടോക്കൺ വേണ്ട; ബെവ് ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ മദ്യ വിൽപ്പന സുഗമമാക്കാൻ സർക്കാർ കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് ഒഴിവാക്കി. ഇനി മുതൽ മദ്യം വാങ്ങാൻ ടോക്കൺ ആവശ്യമില്ല.ബെവ് ക്യൂ ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.

കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്. ബാറുകളിൽ ആപ്പ് വഴി പാഴ്സൽ വിൽപ്പന മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.

ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്ലെറ്റുകളിലെ വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ആപ്പ് പിൻവലിക്കണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടു. തുടക്കം മുതൽ തന്നെ ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.

 

സ്വർണ്ണ വിലയിൽ കനത്ത ഇടിവ് : ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

കൊച്ചി : സ്വർണ്ണ വിലയിൽ കനത്ത ഇടിവ്.ഇന്ന് പവന് 400 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,400 രൂപയും ഒരു ഗ്രാമിന് ഗ്രാമിന് 4,550 രൂപയുമായി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഈ മാസം അഞ്ച് ,ആറ് തീയതികളിൽ 38,400 രൂപ വരെയുണ്ടായിരുന്ന സ്വർണത്തിന്റെ വില പിന്നീട് കുറയുകയായിരുന്നു.വെള്ളിയാഴ്ച പവന് 200 രൂപ ഉയർന്ന ശേഷമാണ് ഇടിവുണ്ടായിരിക്കുന്നത്.

10 ദിവസത്തിനിടെ പവന് 2000 രൂപയുടെ കുറവാണ് ഉണ്ടായത്. യുഎസ് ബോണ്ടിൽ നിന്നുളള ആദായം വർദ്ധിച്ചതും ഡോളർ കരുത്താർജിച്ചതും ആഗോള വിപണിയിൽ സ്വർണ വിലയെ ബാധിച്ചു.