ഒളിമ്പിക്‌സ് : ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം.

ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്.

ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.

അതേസമയം, ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മേരി കോം, സാനിയ മിർസ എന്നിവർ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇറങ്ങും.

ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

 

ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം,അമ്പെയ്ത്തിൽ ദീപിക കുമാരി, അതാനു ദാസ് എന്നിവര്‍ ഇന്നിറങ്ങും.

ടോക്യോ: ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി, പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസ് എന്നിവർ ഇറങ്ങും. യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യയാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

“കാണികൾക്ക്‌ അനുമതിയില്ല. ടെലിവിഷനിലാണ്‌ മേളക്കാഴ്‌ചകൾ. സോണി നെറ്റ്‌വർക്കിൽ തത്സമയം. ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച്‌ പാസ്‌റ്റിൽ കുറച്ച്‌ താരങ്ങൾ മാത്രം.ഇന്ത്യൻ സമയം വൈകിട്ട് നാലിന് ജാപ്പാനീസ് ചക്രവർത്തി നാറുഹിറ്റോ ഉദ്‌ഘാടനം നിർവഹിക്കും. ആഗസ്‌ത്‌ എട്ടിനാണ്‌ സമാപനം. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടത്‌ കോവിഡ്‌ കാരണം ഒരുവർഷം വൈകി. റദ്ദാക്കാൻവരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ജപ്പാൻ സർക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണർന്നു. രണ്ടാംതവണയാണ്‌ ജപ്പാനിൽ ഒളിമ്പിക്‌സ്‌. 1964ലായിരുന്നു ആദ്യം.

കോവിഡ്‌ കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനിൽക്കുന്നു. ഉത്തരകൊറിയ ആദ്യം പിന്മാറി. ആഫ്രിക്കൻ രാജ്യമായ ഗിനിയയും പിന്മാറുമെന്ന്‌ അറിയിച്ചു.അമേരിക്കയാണ്‌ നിലവിലെ ചാമ്പ്യൻമാർ. വെല്ലുവിളി ഉയർത്തി ചൈനയും ബ്രിട്ടനുമുണ്ട്‌. ആതിഥേയരായ ജപ്പാനും കടുത്ത പോരാട്ടം പുറത്തെടുക്കും. ഇതിഹാസതാരങ്ങളായ യുസൈൻ ബോൾട്ടും മൈക്കേൽ ഫെൽപ്‌സും കളംവിട്ടശേഷമുള്ള ആദ്യമേളയാണിത്‌. സിമോണി ബൈൽസ്‌, കാലെബ്‌ ഡ്രെസെൽ, ഷെല്ലി ആൻഫ്രേസർ പ്രൈസി തുടങ്ങിയ ലോകോത്തര താരങ്ങളായിരിക്കും മേളയുടെ ആകർഷണം.

അത്‌ലറ്റിക്‌സും നീന്തലുമാണ്‌ ആവേശ ഇനങ്ങൾ. അത്‌ലറ്റിക്‌സ്‌ 30ന്‌ തുടക്കമാകും. അഭയാർഥി അത്‌ലീറ്റുകളും മേളയിലുണ്ട്‌. ഇന്ത്യക്ക്‌ 127 കായികതാരങ്ങളുണ്ട്‌. ഒമ്പതു മലയാളിതാരങ്ങളും ഉൾപ്പെടും. ഷൂട്ടിങ്ങിലും ഹോക്കിയിലും മെഡൽപ്രതീക്ഷയുണ്ട്‌. ഫുട്‌ബോൾ, സോഫ്‌റ്റ്‌ബോൾ മത്സരം തുടങ്ങി. പുരുഷ ഫുട്‌ബോളിൽ ചാമ്പ്യൻമാരായ ബ്രസീൽ ജർമനിയെ 4–-2ന്‌ തോൽപ്പിച്ചു. അർജന്റീനയും ഫ്രാൻസും തോറ്റു

 

യൂറോ കിരീടം ഇറ്റലിയ്ക്ക്…

ലണ്ടൻ: യൂറോ 2020 ഫുട്‌ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലിയ്ക്ക് കിരീടം.

സാധാരണ സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച്‌ സമനില വഴങ്ങിയതിനെ തുടര്‍ന്ന് വന്ന പെനാല്‍റ്റിയില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങളുടെ കിക്കുകള്‍ പാഴായിപ്പോയപ്പോള്‍ രണ്ടു കിക്കുകള്‍ രക്ഷപ്പെടുത്തി ഇറ്റാലിയന്‍ ഗോളി ഡൊന്നൊരുമ കളിയിലെ മിന്നും താരമായി.

വെംബ്ലിയിലെ സ്വന്തം തറവാട്ടു മുറ്റത്ത് ഇംഗ്ലണ്ടിന് വീണ്ടും കാലിടറി.

 

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്.

മാറക്കാന:കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്.ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയ്ക്ക് ആയി ഗോൾ നേടിയത്.മെസ്സിക്ക് കിരീടവും ടൂർണമെൻ്റിലെ ടോപ് സ്കോറർ ട്രോഫിയും ലഭിച്ചു.

28 വര്‍ഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം. കോപ്പ അമേരിക്ക കിരീടം ആല്‍ബിസെലസ്റ്റുകള്‍ക്ക്. തലകുമ്പിട്ട് പലവട്ടം മടങ്ങേണ്ടി വന്ന മാറക്കാനയിൽ കിരീടം ഉയര്‍ത്തി മെസി.

ചരിത്രത്തിലേക്ക്​ നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടടുക്കു​േമ്പാൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത്​ അർജന്‍റീനിയൻ ആരാധകർക്ക്​ ഇത്​ അനർഘ നിമിഷങ്ങൾ.

പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ച​കളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക്​ കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്​തിറങ്ങ​ു​േമ്പാൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത്​ സംതൃപ്​തിയുടെ ദിവസം.

ചാമ്പ്യൻമാരെന്ന പകി​ട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്​ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി

 

കോപ്പ അമേരിക്കയിൽ അർജന്റീന സെമിയിൽ…

ഗോയിയാനിയ: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി
അർജന്റീന സെമിയിൽ . എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.

റോഡ്രിഗോ ഡി പോൾ, ലൗറ്റാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. അർജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസ്സിയായിരുന്നു.

 

ബൊളീവിയയെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ…

സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ .

ഗ്രൂപ്പ് എ യിൽ നിന്നും 10 പോയന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്.

ഇരട്ട ഗോളുകൾ നേടിയ നായകൻ ലയണൽ മെസ്സിയുടെ പ്രകടന മികവിലാണ് അർജന്റീന കൂറ്റൻ വിജയം സ്വന്തമാക്കിയത്.

 

ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ തകർത്ത് സ്വിറ്റ്സര്‍ലന്‍ഡ്…

ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–5ന് തകർത്ത് സ്വിറ്റ്സര്‍ലന്‍ഡ് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ അവസാന പെനല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അഞ്ച് താരങ്ങളും ലക്ഷ്യം കണ്ടു.

നിശ്ചിത സമയത്ത് ഇരുടീമും മൂന്നുഗോള്‍ വീതം നേടി. 90ാം മിനിറ്റിലായിരുന്നു മല്‍സരം എക്ട്രാ ടൈമിലേയ്ക്ക് നീട്ടി സ്വിറ്റ്സര്‍ലന്‍ഡ് സമനില ഗോള്‍ നേടിയത്.

 

കാൽ പന്തു കളിയിലെ രാജകുമാരനു പിറന്നാൾ ആശംസകൾ

കാല്‍പന്ത് കളിയിലെ രാജകുമാരന്‍ ലയണല്‍ മെസിക്ക് ഇന്ന് 34-ാംപിറന്നാള്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന്റെ തിരക്കിനിടയിലാണ് ഇക്കുറി മെസിയുടെ ജന്മദിനാഘോഷം:

ലയണല്‍ ആന്ദ്രെ മെസി.1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനനം. കളത്തിനുള്ളില്‍ തീര്‍ത്ത ഇന്ദ്രജാലം ഒന്നുകൊണ്ടു മാത്രമല്ല, പെരുമാറ്റം കൊണ്ട് കൂടിയാണ് മെസി ആരാധക ഹൃദയങ്ങളില്‍ കൂടുകൂട്ടിയത്.

സമ്മര്‍ദത്തില്‍ വീണുപോകുന്ന ജയത്തില്‍ ആഘോഷിക്കുന്ന തോല്‍വിയില്‍ പൊട്ടിക്കരയുന്ന പച്ചമനുഷ്യനാണ് ലിയോ. അതുകൊണ്ടാണ് അയാളെന്ന അച്ചുതണ്ടിനെച്ചുറ്റി ഫുട്ബോള്‍ ലോകവും ആരാധകരും ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്നത്.

റൊസാരിയോയിലെ തെരുവോരങ്ങളില്‍ പന്ത് തട്ടിനടന്ന പതിമൂന്നുവയസുകാരനുമായി സ്പാനിഷ് വമ്ബന്‍മാരായ ബാഴ്സലോണ കരാര്‍ ഒപ്പുവച്ചതോടെ ഒരുയുഗം പിറവിയെടുക്കുകയായിരുന്നു.

ആറ് ബലോന്‍ ദി ഓര്‍, ആറ് വട്ടം ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ്,ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ കളിക്കാരന്‍, മൂന്ന് ക്ലബ് ലോക കപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം, ചാംപ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഹാട്രിക്കുകള്‍, ലാ ലീഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, മെസിയുടെ റെക്കോര്‍ഡുകളുടെ നിര നീളുകയാണ്.

34 ആം പിറന്നാള്‍ ആഘോഷവേളയില്‍ കാല്‍പ്പന്തുകളിയിലെ മിശിഹ, അര്‍ജന്‍റീന ടീമിനൊപ്പം കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന്റെ തിരക്കിലാണ്. എ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച അര്‍ജന്‍റീന ടീമിനൊപ്പമാണ് ഇത്തവണ മെസിക്ക് പിറന്നാള്‍ ആഘോഷം. കൊവിഡ് കാലമായതിനാല്‍ വിപുലമായ ആഘോഷങ്ങളില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ ബൊളീവിയയാണ് മെസി ക്യാപ്ടനായ അര്‍ജന്റീനയുടെ എതിരാളി. ഗോളടിച്ചും ഗോളടിപ്പിച്ചും കോപ്പ ടൂര്‍ണമെന്‍റില്‍ മെസി പുറത്തെടുത്തത് ഭേദപ്പെട്ട പ്രകടനമാണ്.

കയ്പേറിയ ബാല്യകാലത്തില്‍ നിന്നും ലോകത്തെ ഏറ്റവും സമ്ബന്നനായ രണ്ടാമത്തെ കാല്‍പന്തുകളിക്കാരനിലേക്കുള്ള മെസിയുടെ വളര്‍ച്ച കാല്‍പന്ത് കളി ലോകത്തിനാകെ പ്രചോദനമാണ്. കടുത്ത ടാക്കിളുകളും ഫൗളുകളും നേരിട്ടപ്പോഴും അക്ഷോഭ്യനായി നില്‍ക്കുന്ന മെസി ആരാധകര്‍ക്ക് മുന്നില്‍ ശരിക്കും ഒരത്ഭുതമാണ്.. ഇടംകാലുകൊണ്ട് വിസ്മയം തീര്‍ക്കുന്ന റൊസാരിയോയുടെ രാജകുമാരന്  പിറന്നാൾ ആശംസകള്‍.

 

കോപ്പ അമേരിക്ക :അര്‍ജന്റീന ക്വാർട്ടറിൽ…

കോപ്പ അമേരിക്കയില്‍ പാരഗ്വായേയും തോല്‍പിച്ച്‌ അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.

10ാം മിനുറ്റില്‍ ഡാരിയോ ഗോമസ് ആണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഇതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനും അവര്‍ക്കായി.

 

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ര്‍​ജ​ന്‍റീ​ന…

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ര്‍​ജ​ന്‍റീ​ന. ഗ്രൂ​പ്പ് ബി​യി​ല്‍ ഉ​റു​ഗ്വെ​യെ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന പരാജയപ്പെടുത്തിയത് . തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ അ​ര്‍​ജ​ന്‍റീ​യു​ടെ വി​ജ​യ ഗോ​ള്‍ പി​റ​ന്നു. 13-ാം മി​നി​റ്റി​ല്‍ ഗൈ​ഡോ റോ​ഡ്രി​ഗ​സാ​ണ് അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. മെ​സി​യു​ടെ പാ​സി​ല്‍ നി​ന്നാ​ണ് ഗോ​ള്‍ പി​റ​ന്ന​ത്.